പൈപ്പുപൊട്ടല്‍ പതിവ് കോടികള്‍ പാഴാകുന്നു

Thursday 16 February 2017 9:26 pm IST

ചേര്‍ത്തല: താലൂക്കിലെ കുടിവെള്ള പദ്ധതി കഴിഞ്ഞ മൂന്ന് മാസം റോഡ് അറ്റകുറ്റപണി മാത്രം ചിലവ് അരകോടിക്ക് അടുത്ത്. നബാര്‍ഡിന്റെ പണം ഉപയോഗിച്ചാണ് താലൂക്കിലെ കുടിവെള്ള വിതരണ പദ്ധതികള്‍ നിലവില്‍ നടക്കുന്നത്. ജപ്പാന്‍ പദ്ധതിയില്‍ കുടിവെള്ള പെപ്പ് ലൈനുകള്‍ എത്താത്ത സ്ഥലങ്ങളില്‍ എത്തിക്കുന്ന ജോലികള്‍ നടക്കുന്നു വേനല്‍ ശക്തിയാകുന്നതോടെ തിരദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടും. അതിന് മുന്‍പ് വെളളം എത്തിക്കുവാന്‍ 60 കോടി നബാര്‍ഡ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ പെപ്പുകള്‍ പോട്ടി റോഡ് തകരുമ്പോള്‍ പുനര്‍ നിര്‍മ്മാണത്തിനായി തന്നെ പകുതി തുക ചിലവിടേണ്ട സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ ഒക്ടോബര്‍ 5 മുതല്‍ ജനുവരി 7 വരെ 44,53,027 രൂപ റോഡ് അറ്റകുറ്റ പണിക്ക് മാത്രം നല്‍കുവാനുണ്ട് പുതിയ ലൈനുകള്‍ ഇടാന്‍ റോഡ് സൈഡ് കുഴിച്ചത് രണ്ട് സ്ഥലത്ത് മാത്രം എന്നിരിക്കെ ഇത്രയും തുക ചിലവ് ആയത് കുടിവെള്ള പദ്ധതി എത്താത്ത സ്ഥലങ്ങളിലെക്ക് പെപ്പുകള്‍ നീട്ടാന്‍ സാധിക്കാതെ വരും . ഒക്ടോബര്‍ 5 ന് തൈക്കാട്ടുശേരി അരുക്കുറ്റി ,പാണാവള്ളി ,ചേര്‍ത്തല തെക്ക് ,കോടംതുരുത്ത് ,കുത്തിയതോട് ,പുച്ചാക്കല്‍ പഞ്ചായത്തുകളില്‍ 32 ,83971, രൂപയുടെ റോഡ് അറ്റകുറ്റ പണി ബില്ല് ജലവിതരണ വകുപ്പിന് പി.ഡബ്‌ള്യുഡി അയച്ചിട്ടുണ്ട്. നവംബര്‍ 26, 27 തിയതികളില്‍ 870754 രൂപയും ജനുവരിയില്‍ നാഗം കുളങ്ങരയില്‍ നിന്ന് പുതിയ ലൈന്‍ വയലാര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗത്തളില്‍ ഇടാന്‍ 20 ,9976 രൂപയും അരുക്കുറ്റിയില്‍ 817 26 രൂപ റോഡ് പണിക്ക് ചില വായി കഴിഞ്ഞും തുക ഇത് വരെ അടച്ചിട്ടില്ലത്തതിനാല്‍ നബാര്‍ഡിന്റെ പദ്ധതി പ്രകാരം റോഡ് വെട്ടി മുറിച്ച്,ക്രോസ് ചെയ്ത് പെപ്പ് ലൈന്‍ ഇടാന്‍ കഴിയാത്ത സാഹചര്യവും ഉണ്ട് . പോറ്റിക്കവല ,ടാഗോര്‍ കോളനി ,ചേര്‍ത്തല തണ്ണിര്‍മുക്കം റോഡില്‍ ചക്കാല ഭാഗത്ത് റോഡ് മുറിച്ച് പൈപ്പ് ഇടന്‍ കഴിയാത്ത അവസ്ഥയാണ് വാരനാട് പപ്പടമുക്കില്‍ മന്ത്രി ഇടപെട്ട് റോഡ് മുറിച്ച് പെപ്പ് ഇട്ട് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിച്ചത് .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.