വാരനാട് ദേവീ ക്ഷേത്രത്തില്‍ നാളെ കൊടിയേറ്റ്

Thursday 16 February 2017 9:28 pm IST

ചേര്‍ത്തല: വാരനാട് ദേവിക്ഷേത്രത്തിലെ ഉത്സവം 18ന് ആരംഭിക്കും. ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി, ദേവസ്വം പ്രസിഡന്റ് എം.ആര്‍.വേണുഗോപാല്‍, സെക്രട്ടറി പി.അനില്‍കുമാര്‍, വൈസ്പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ട്രഷറര്‍ പി.എന്‍. നടരാജന്‍, കണ്‍വീനര്‍ എന്‍. വേണുഗോപാല്‍ എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒന്‍പതിന് കൊടിക്കൂറ സമര്‍പ്പണം, 9.30ന് കൊടിക്കയര്‍ വരവ്, 11.30 ന് ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. 19 മുതല്‍ ദിവസേന രാവിലെ 5.30ന് ഊരുവലം എഴുന്നള്ളത്ത്, ഉച്ചയ്ക്ക് പ്രസാദമൂട്ട്, എന്നിവ നടത്തും. 19ന് രാവിലെ 10ന് അഖിലഭാരത അയ്യപ്പസേവാസംഘം വാര്‍ഷികം, രാത്രി 8.30 ന് നൃത്തസന്ധ്യ, 20ന് രണ്ടിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 6.30ന് സംഗീതപ്പെരുമഴ, 21ന് വൈകിട്ട് 8.30ന് നൃത്തസംഗമം. 22ന് 6.30ന് വയലാര്‍ ഗാനസന്ധ്യ, 23ന് രണ്ടിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് എട്ടിന് പിന്നല്‍ തിരുവാതിര. 24മുതല്‍ രാവില ഒന്‍പതിന് ശ്രീബലി, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, 24ന് 7.30ന് ഭക്തിഗാനമേള. 25ന് എട്ടിന് സംഗീതസദസ്. 26ന് രാവിലെ 10.30ന് സംഗീതസദസ്, വൈകിട്ട് 6.30ന് മേജര്‍സെറ്റ് കഥകളി, കുചേലവൃത്തം, നിഴല്‍കുത്ത്. 27ന് രാത്രി ഏഴിന് സംഗീതസദസ്. 28ന് വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, രാത്രി എട്ടിന് ഭരതനാട്യം, കുച്ചിപ്പുടി, ഒമ്പതിന് വയലിന്‍ ഡ്യുവറ്റ്. മാര്‍ച്ച് ഒന്നിന് രാവിലെ ഒമ്പതിനും വൈകിട്ട് നാലിനും പഞ്ചാരിമേളം എട്ടിന് ക്ലാസിക്കല്‍ ഡാന്‍സ്. 10.30ന് പള്ളിവേട്ട.രണ്ടിന് വൈകിട്ട് മൂന്നിന് ആറാട്ട് എഴുന്നള്ളത്ത്, നാലിന് നാദസ്വരക്കച്ചേരി, 6.30ന് ആറാട്ട് വരവ്. മൂന്നിന് രാവിലെ 4.30മുതല്‍് ഭരണിദര്‍ശനം, 9.30ന് ഓട്ടന്‍തുള്ളല്‍, രാത്രി ഏഴിന് ഒറ്റത്തുക്കങ്ങള്‍, 10ന് പിന്നണിഗായകന്‍ പി ജയചന്ദ്രന്റെ ഗാനമേള, 12.30ന് ഗരുഡന്‍തൂക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.