സ്വര്‍ണ്ണത്തിന്റെ മാറ്റ് കൂട്ടാമെന്ന് പറഞ്ഞ് തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

Thursday 16 February 2017 9:30 pm IST

  തൊടുപുഴ: സ്വര്‍ണ്ണത്തിന്റെ മാറ്റ് കൂട്ടി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് പേരെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി. വീടുകളിലെത്തി സ്വര്‍ണ്ണം തട്ടിയെടുത്ത ബീഹാറികളാണ് പിടിയിലായത്. സുപോള്‍ ജില്ലയിലെ ജഡിയ ടൗണിന് സമീപം താമസിക്കുന്ന ലാലന്‍ കുമാര്‍ സാ (40), ആകാശ് സാ (21) എന്നിവരെയാണ് കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. പുറപ്പുഴക്ക് സമീപം മുവേലില്‍ പാലശ്ശേരില്‍ ബിന്ദുവിന്റെ പക്കല്‍ നിന്നു ം ഒരു പവനിലധികം സ്വര്‍ണ്ണം തട്ടിയെടുത്ത് മടങ്ങും വഴിയാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നതിങ്ങനെ: ഇന്നലെ പ്രതികള്‍ രണ്ട് പേരും സ്വര്‍ണ്ണത്തിന്റെ മാറ്റ് കൂട്ടി നല്‍കാമെന്ന് പറഞ്ഞ് പുറപ്പുഴയിലെ വീടുകള്‍ കയറിയിറങ്ങി. 11 മണിയോടെ ഇരുവരും ബിന്ദുവിന്റെ വീട്ടിലെത്തി. ആദ്യം ചെമ്പ് വിളക്കുകളില്‍ എന്തോ പൊടിയും ലായനിയും തേച്ച് തിളക്കം വര്‍ദ്ധിപ്പിച്ച് കാട്ടി. സ്വര്‍ണ്ണവും ഇത് പോലെയാക്കാമെന്ന് പറഞ്ഞാണ് ബിന്ദുവിന്റെ പക്കല്‍ നിന്നും മാല നിര്‍ബന്ധിച്ച് ഊരിവാങ്ങിയത്. മാല വാങ്ങിയ പ്രതികള്‍ ബിന്ദുവിന്റെ മുമ്പില്‍ വച്ച് തന്നെ ആസിഡ് പോലെയുള്ള ദ്രാവകം വച്ച പാത്രത്തിലേക്ക് മാലയിട്ടു. ഉടന്‍ തന്നെ ദ്രാവകം തിളച്ചു പൊന്തി. ഏതാനും സമയത്തിനു ശേഷം പുറത്തെടുത്ത മാല മഞ്ഞള്‍പ്പൊടിയും എണ്ണയും കലര്‍ത്തിയ മിശ്രിതത്തിനുള്ളില്‍ പൊതിഞ്ഞുവച്ചു. രണ്ട് മണിക്കൂറിന് ശേഷം മാത്രമേ തുറന്ന് നോക്കാവൂ എന്ന് പറഞ്ഞ് കൂലിയും വാങ്ങി. എന്നാല്‍ സംശയം തോന്നിയ ബിന്ദു ഉടന്‍ തുറന്ന് നോക്കിയതാണ് പ്രതികള്‍ കുടുങ്ങാന്‍ ക ാരണമായത്. വാഹനത്തില്‍ പിന്തുടരുന്ന പോലീസിനേയും നാട്ടുകാരേയും കാണുമ്പോള്‍ ഇരുവരും റോഡിന് സമീപത്തെ പറമ്പുകളിലേക്ക് കയറി ഓടി. പ്രതികളെ കണ്ടതിനും മൂന്ന് കിലോമീറ്റര്‍ അകലെ കരിങ്കുന്നം പോലീസ് സ്റ്റേഷന് സമീപത്ത് വച്ച് പ്രതികളെ നാട്ടുകാരാണ് പിടികൂടിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി കരിങ്കുന്നം പോലീസ് പറഞ്ഞു. ഇരുവരും പിടിയിലായതോടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് വരുന്നതായാണ് പോലീസ് പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.