കുമളി ചെക്ക് പോസ്റ്റില്‍ രണ്ട് പേര്‍ കഞ്ചാവുമായി പിടിയില്‍

Thursday 16 February 2017 9:34 pm IST

കുമളി (ഇടുക്കി): കുമളി ചെക്ക് പോസ്റ്റില്‍ നടന്ന സംയുക്ത പരിശോധനയില്‍ രണ്ട് കേസുകളിലായി രണ്ട് പേര്‍ പിടിയില്‍. 650 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ആദ്യ കേസില്‍ പെരിയാര്‍ നെല്ലിമല സ്വദേശി ജയകുമാര്‍(44) ആണ് പിടിയിലായത്. ഇയാളില്‍  നിന്നും 100 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. മുണ്ടിനകത്ത് ചെറിയ  സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. രണ്ടാമത്തെ കേസില്‍ ഈരാറ്റുപേട്ട സ്വദേശി ഷെരീഫ്(50) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ട 550 ഗ്രാം കഞ്ചാവുമായാണ് പ്രതി പിടിയിലാവുന്നത്. മുണ്ടിനിടയില്‍ കൂടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രണ്ട് പ്രതികളും ചെക്ക് പോസ്റ്റ് നടന്ന് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങുന്നത്. ആദ്യകേസ് പീരുമേട് സര്‍ക്കിള്‍ ഓഫീസിലും രണ്ടാമത്തെ കേസ് വണ്ടിപ്പെരിയാര്‍ റേഞ്ച് ഓഫീസിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഉദ്യോഗസ്ഥരും പീരുമേട് സര്‍ക്കിള്‍ ഓഫീസും വണ്ടിപ്പെരിയാര്‍ റേഞ്ച് ഓഫീസും സംയുക്തമായാണ് കേസുകള്‍  പിടികൂടിയത്. പീരുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബ്, വണ്ടിപ്പെരിയാര്‍ ഇന്‍സ്‌പെക്ടര്‍ എസ് ഷാജി, ഇസിഒ കുമളി എഇഐ ചന്ദ്രന്‍കുട്ടി, ഉദ്യോഗസ്ഥരായ സി പി കൃഷ്ണകുമാര്‍, ജോസി വര്‍ഗീസ്, അരുണ്‍ പി കൃഷ്ണന്‍, ജിജി കെ ഗോപാലന്‍, വിനീഷ് കുമാര്‍, സജീവ് കെ കെ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹ ാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.