സമരവും, സ്വീകരണവും വിജയിപ്പിക്കും

Thursday 16 February 2017 9:45 pm IST

നെന്മാറ: ബിജെപിയുടെ നേതൃത്വത്തില്‍ 20, 21 തിയതികളില്‍ എല്ലാ പഞ്ചായത്തിലും നടക്കുന്ന 24 മണിക്കൂര്‍ സമരവും 27ന് നടക്കുന്ന ചിതാഭസ്മ യാത്രയുടെ സ്വീകരണവും വിജയിപ്പിക്കുവാന്‍ ബിജെപി നെന്മാറ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.വേണു അധ്യക്ഷത വഹിച്ചു. ലോകനാഥന്‍,പി.ആര്‍.സുനില്‍, കെ.ജി.പ്രമോദ്കുമാര്‍, ആര്‍.മനോഹരന്‍, ടി.എന്‍.രമേഷ്, കെ.സി.ബാലകൃഷ്ണന്‍, അനിതദേവന്‍, സുമംഗലി, പാര്‍വതി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.