കോട്ടയം: ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശപ്പോരാട്ടത്തിനിടയില് മാനിഷാദ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി പട്ടിതജാതി-വര്‍ഗ മോര്‍ച്ച ജില്ലാ മ്മിറ്റി 18,19 തീയതികളില്‍ അവകാശസംരക്ഷണ യാത്ര നടത്തും. ജില്ലാപ്രസിഡന്റ് കെ.പി. ഹരി നയിക്കുന്ന യാത്ര എല്ലാ മണ്ഡലങ്ങളിലൂം സന്ദര്‍ശനം നടത്തും. വൈക്കത്ത് മരുന്നുമാറി കുത്തിവച്ച് മരണപ്പെട്ട ചെമ്മനത്തുകരി പുത്രത്ത് കോളനി ശോഭനയുടെ സ്മൃതി മണ്ഡപത്തിന് സമീപത്തുനിന്നും 17ന് വൈകിട്ട് 4ന് യാത്ര ആരംഭിക്കും. സമ്മേളനത്തില്‍ ജാഥാക്യാപ്ടന്‍ പതാക കൈമാറിക്കൊണ്ട് യാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. ബിജെപി, എസ്്സി മോര്‍ച്ച സംസ്ഥാന-ജില്ലാ നേതാക്കള്‍ സംസാരിക്കും.
ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം. വേലായുധന്, മേഖലാ പ്രസിഡന്റ് അഡ്വ. നാരായണന് നമ്പൂതിരി, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ലാല്‍,
പട്ടികജാതിമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവിമറ്റം, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ആര്. പ്രദീപ്, പി.ജി. രവി, ജില്ലാ ഭാരവാഹികളായ സന്തോഷ് ശ്രീവത്സം, മണികുമാര്‍, സിന്ധു കോതശേരി, ബാബു, അജി പാലാ, ബി. കുട്ടപ്പന് തുടങ്ങിയ നേതാക്കന്മാര് നേതൃത്വം കൊടുക്കും. 19ന് കുറിച്ചി എസ്പുരത്ത് യാത്ര സമാപനം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: