ശിവരാത്രി ആഘോഷം ഇന്ന്

Thursday 16 February 2017 10:24 pm IST

കോട്ടയം: എസ്എന്‍ഡിപി യോഗം കൊല്ലാട് കിഴക്കുപുറം ശാഖവക തൃക്കോവില്‍ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം 24വരെ നടക്കും. ഇന്ന് രാവിലെ 8ന് അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. ശാന്താറാംറോയി തോളൂര്‍ പാതക ഉയര്‍ത്തും. 9ന് കൊടി, കൊടിക്കയര്‍ ഘോഷയാത്ര, വൈകിട്ട് 6.30ന് കുഴിമാവ് വിനോദ് തന്ത്രി, അയ്മനം അനുമോന്‍ ശാന്തി എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ്. രാത്രി 8ന് സമ്മേളനം യൂണിയന്‍പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്യും. ശാന്താറാംറോയി അദ്ധ്യക്ഷത വഹിക്കും.18ന് രാത്രി 8ന് കുട്ടികളുടെ കലാപരിപാടികള്‍, 19ന് ഇളനീര്‍ തീര്‍ത്ഥാടനം, കാവടിഘോഷയാത്ര, ഇളനീര്‍ കാവടി അഭിഷേകം, സഹസ്രകുംഭാഭിഷേകം, ചന്ദനാഭിഷേകം, രാത്രി 8ന് നാടന്‍പാട്ടുകള്‍, 20ന് വൈകിട്ട് 7ന് അപ്പം മൂടല്‍, 8ന് ഗുരുസ്മൃതി 21ന് വൈകിട്ട് ഗുരുസ്തവം, രാത്രി 9.30ന് കഥാപ്രസംഗം. 22ന് രാത്രി 8ന് ഭജന, 23ന് വൈകിട്ട് 7ന് പൂമൂടല്‍, 7.30ന് പ്രഭാഷണം, 8.30ന് നൃത്തം, 10ന് പള്ളിവേട്ട്, 24ന് വൈകിട്ട് 7.30ന് ആറാട്ട് സദ്യ, 8ന് പഞ്ചാരിമേളം, രാത്രി 8ന് ആറാട്ട് പുറപ്പാട്, 10ന് ആറാട്ട് എതിരേല്‍പ്പ്, 12.30ന് മഹാശിവരാത്രി പൂജ എന്നിവയാണ് പ്രധാനപരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.