കോട്ടയം: കൊച്ചി ആസ്ഥാനമായ ഐസിഎംഎസ് ഇന്റര്‍നാഷണല്‍ കോളേജ് കോട്ടയം ക്യാംപസ് ഉദ്ഘാടനം 18ന് രാവിലെ 10.30ന് നടക്കും. മണര്‍കാട് പള്ളിക്ക് എതിര്‍വശമാണ് ക്യാംപസ.് ഉദ്ഘാടനം ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ലൈബ്രറി ബ്ലോക്കിന്റെ ഉദ്ഘാടനം എംജി സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍ നിര്‍വ്വഹിക്കും. സുരേഷ് കുറുപ്പ് എംഎല്‍എ പങ്കെടുക്കും. സിവില്‍സര്‍വ്വീസ് കോച്ചിങും, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സുകളും ഐസിഎംഎസില് പഠിപ്പിക്കുന്നുണ്ടെന്ന് ചെയര്മാന് ജയിംസും മാനേജിങ് ഡയറക്ടര്‍ ഡോ. ജോഷിയും അറിയിച്ചു. ഡിഗ്രി പഠനത്തോടൊപ്പം ഐച്ഛിക വിഷയങ്ങളില്‍ തൊഴിലധിഷ്ഠിത പരിശീലനവും, ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പിനുമുള്ള അവസരം ക്യംപസില്‍ ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: