കാട്ടാക്കട: കാട്ടാക്കടയില്‍ വര്‍ണ്ണവിസ്മയം തീര്‍ത്ത് ദേശീയ നൃത്തോത്സവം. കേന്ദ്ര സാംസ്കാരിക വകുപ്പ് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം നെഹ്റു യുവകേന്ദ്രയുടെയും സഹകരണത്തോടെയാണ് നൃത്തോത്സവം അരങ്ങേറിയത്. പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല കലാസാംസ്കാരിക കേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുനലാല്‍ ഡെയില്വ്യുവുമായി ചേര്‍ന്നാണ് കിളളി നിയോ ഡെയില്‍ സെക്കന്ററി സ്കൂളില്‍ ദേശിയ നൃത്തോത്സവം സംഘടിപ്പിച്ചത്.
ഡെയില്‍വ്യൂ ഡയറക്ടര്‍ ഡീനാ ആല്‍ഫിയുടെ അദ്ധ്യക്ഷതയില്‍ ഐ.ബി. സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റര്‍ പൂഴനാട് ഗോപന് ആമുഖ പ്രഭാഷണം നടത്തി. ഇ.പി. സുജിത്ത്, ജില്ലാമെമ്പര് അന്‍സജിത റസ്സല്‍, ഭാവന രജതജൂബിലി സ്വാഗതസംഘം ചെയര്മാന് എല്‍.വി. അജയകുമാര്‍, ബ്ലോക്ക് മെമ്പര്‍ എം.ആര്. ബൈജു, ഗാന്ധി പ്രചാരകന് ചാച്ചാജി ശിവരാജന്, ബിജിത്ത് കുമാര്‍, വിജയകുമാര്‍, ഗംഗന്, മണിദാസ്, പ്രഭു, സതികുമാര്‍, ചെറുപുഷ്പം, വിപിന്‍, ബിനു എന്നിവര്‍ സംസാരിച്ചു.
നിയോ ഡെയില്‍ സ്കൂള്‍ എച്ച്എം അനിതാ തമ്പി സ്വാഗതവും, ഭാവന സെക്രട്ടറി സജിന്‍ നന്ദിയും പറഞ്ഞു. മണിപ്പൂര്‍, പഞ്ചാബ്, തമിഴ്നാട്, തെലുങ്കാന, കര്‍ണ്ണാടക എന്നി സംസ്ഥാനങ്ങളിലെ എണ്‍പതോളം കലാകാരന്മാരാണ് വേദിയില്‍ നൃത്ത വിസ്മയം തീര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: