കോഴിക്കോട്: ഉണര്‍വ് കലാസാംസ്കാരിക വേദി മാനിഷാദ എന്ന പേരില്‍ നാളെ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു. വൈകീട്ട് അഞ്ചിന് ഹോട്ടല്‍ അളകാപുരി ഓഡിറ്റോറിയത്തിലാണ് സംഗമം.
സംസ്ഥാനത്ത് തുടര്‍ച്ചയാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും, യഥാര്‍ത്ഥ സാമൂഹ്യപ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും പക്ഷംപിടിച്ച് പ്രതികരിക്കുകയും ചെയ്യുന്ന കലാസാംസ്കാരിക പ്രവര്‍ത്തകരുടെ ഇരട്ടത്താപ്പിനും എതിരെ കൂട്ടായ്മ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഇന്ന് വൈകീട്ട് അഞ്ചിന് മാനാഞ്ചിറ സ്ക്വയറില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ – വരയരങ്ങ് സംഘടിപ്പിക്കും. കര്‍ട്ടൂണിസ്റ്റ് മേതില്‍ വേണുഗോപാല്‍ വരയരങ്ങ് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികളായ സംവിധായകന് അലി അക്ബര്‍, ഗോപന് ചെന്നിത്തല, സാബു കൊയ്യേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: