പള്ളുരുത്തി: പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് എട്ടര പവനും 80,000 രൂപയും കവര്‍ന്നു. പുല്ലാര്‍ ദേശം സെന്റ് അലോഷ്യസ് കോണ്‍വെന്റിനു സമീപം കുര്യന്‍പറമ്പില്‍ കെ.ഡി. മണിക്കുട്ടന്റ വീട്ടിലാണ് മോഷണം നടന്നത്. മണിക്കുട്ടന്റെ ഭാര്യയുടെ മാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ഇവര്‍ മട്ടാഞ്ചേരിയിലായിരുന്നു. മുന്‍വശത്തെ വാതിലും പണവും ആഭരണവും സൂക്ഷിച്ചിരുന്ന അലമാരയും കുത്തിതുറന്ന നിലയിലായിരുന്നു. പള്ളുരുത്തി പോലീസ് അനേ്വഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ദരും ഡോഗ്പ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: