പെരുമ്പാവൂര്‍: വടക്കേ വാഴക്കുളം പള്ളിപ്രം പൊതിയില്‍ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. 24 ന് സമാപിക്കും. രാത്രി 7.30ന് കൊടിയേറ്റ്, 8.30ന് പള്ളിപ്രം ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ഗോകുലനിശ. നാളെ രാവിലെ 9ന് ശീവേലി രാത്രി 7ന് ഡോ.എടനാട് രാജന് നമ്പ്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്. 8.30ന് വിളക്കിനെഴുന്നള്ളിപ്പ്.
19ന് വൈകിട്ട് 7ന് ഓട്ടന്തുള്ളല് 8.30 ന് വിളക്കിനെഴുന്നള്ളിപ്പ് 9 ന് സംഗീതകച്ചേരി. 20ന് വൈകിട്ട് 7ന് ആദ്ധ്യാത്മിക പ്രഭാഷണം (സ്വാമി പൂര്‍ണാമൃതാനന്ദപുരി) 8.30ന് വിളക്കിനെഴുന്നള്ളിപ്പ്. 8.30 ന് തിരുവാതിരകളി. 21ന് വൈകിട്ട് 7ന് തായമ്പക 8.30ന് വിളക്കിനെഴുന്നള്ളിപ്പ്. 22ന് വൈകിട്ട് 7ന് സോപാനനൃത്തം വിളക്കിനെഴുന്നള്ളിപ്പ്. 23ന് രാവിലെ 9ന് ശീവേലി. വൈകിട്ട് 3ന് കാഴ്ചശീവേലി, 5ന് പൊതിയില്‍ ആല്‍ത്തറ മേളം,രാത്രി 7ന് കരിമരുന്ന് പ്രയോഗം, 8.30ന് വിളക്കിനെഴുന്നള്ളിപ്പ്, രാത്രി 11ന് തിരുവനന്തപുരം സംഘകേളി അവതരിപ്പിക്കുന്ന നാടകം ‘അരയന്നങ്ങളുടെ താരാട്ട്, 24ന് രാവിലെ 9 ന് ആറാട്ടിനെഴുന്നള്ളിപ്പ്. 10ന് ആറാട്ട് വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: