ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യൂബറില്‍ 71 ലക്ഷം രൂപ ശമ്പളം

Sunday 18 June 2017 12:56 am IST

ന്യൂദല്‍ഹി: ബഹുരാഷ്ട്ര ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബര്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഓഫര്‍ നല്‍കിയത് 71 ലക്ഷം രൂപയുടെ വാര്‍ഷിക ശമ്പളം. ദല്‍ഹി സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിനെയാണ് യുഎസ് ആസ്ഥാനമാക്കിയ യൂബര്‍ ഇത്രയും വലിയ തുക ഓഫര്‍ പ്രഖ്യാപിച്ച് ജോലിക്ക് എടുത്തത്. കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെയാണ് 22 വയസുകാരനായ സിദ്ധാര്‍ഥിനെ തെരഞ്ഞെടുത്തത്. സിദ്ധാര്‍ഥ്, ഡിടിയുവില്‍ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. സിദ്ധാര്‍ഥിന്റെ പിതാവ് കണ്‍സള്‍ട്ടന്റും മാതാവ് ട്രാന്‍സ്‌ക്രിപ്റ്റ് സ്പീച്ചസ് ആയും ജോലി ചെയ്യുകയാണ്. 2015ല്‍ 1.25 കോടി രൂപയായിരുന്നു ഒരു വിദ്യാര്‍ഥിക്ക് ലഭിച്ച ഉയര്‍ന്ന ശമ്പള പാക്കേജ്. ചേതന്‍ കഖര്‍ എന്ന വിദ്യാര്‍ഥിയെ ഗൂഗിളാണ് ഇത്രയും ശമ്പളം നല്‍കി ജോലിക്കെടുത്തത്.