ജനങ്ങളുടെ ചോദ്യം പേടിച്ച് പ്രിയങ്ക അമേത്തിയില്‍ എത്തില്ല: സ്മൃതി ഇറാനി

Sunday 18 June 2017 12:34 am IST

കാണ്‍പുര്‍: പ്രിയങ്കാ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനുവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. പ്രിയങ്ക ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജനങ്ങളുടെ ചോദ്യങ്ങളെ അഭിമുഖികരിക്കാന്‍ പേടിച്ച് പ്രിയങ്ക അമേത്തിയില്‍ പ്രചാരണം നടത്തില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് - എസ്പി കൂട്ടുകെട്ടിന് ബിജെപിയുടെ വളര്‍ച്ച തടയാനാവില്ല. ഒറ്റയ്ക്കുനിന്നാല്‍ വിജയിക്കില്ലെന്ന ഭയത്താലാണ് അഖിലേഷ് യാദവ് കോണ്‍ഗ്രസുമായി ചേര്‍ന്നത്. ബിജെപിയെക്കുറിച്ച് മായാവതിയുടെ പ്രസ്താവനകള്‍ മാധ്യമങ്ങളുടെ തലക്കെട്ടാവാനുള്ള വേലയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.