പളനിസ്വാമിക്കെതിരേ വോട്ടുചെയ്യും: മൈലാപ്പൂര്‍ എംഎല്‍എ

Sunday 18 June 2017 12:12 am IST

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ശനിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ വോട്ടു ചെയ്യുമെന്ന് മൈലാപ്പൂര്‍ എംഎല്‍എ ആര്‍. നടരാജ്. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി വിശ്വാസവോട്ട് നേടാനിരിക്കെയാണ് പനീര്‍ശെല്‍വം പക്ഷത്തേക്ക് ഒരു എംഎല്‍എകൂടി മാറിയിരിക്കുന്നത്. ശശികല വിഭാഗങ്ങളോട് അടുപ്പം കാണിക്കാതിരുന്ന നേതാവാണ് നടരാജ്. 31 അംഗ മന്ത്രിസഭയാണ് പളനിസാമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയത്. മൈലാപ്പൂര്‍ എംഎല്‍എയും എതിരായതോടെ പളനിസ്വാമിക്കു നിയമസഭയില്‍ 123 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോള്‍ ഉള്ളത്. കേവല ഭൂരിപക്ഷത്തിനു 117 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.