അനധികൃത സ്വത്ത് സമ്പാദന കേസ്; തമിഴ്‌നാട് 12 കോടി നല്‍കണം.

Sunday 18 June 2017 12:00 am IST

ബെംഗളൂരു; മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി പരേതയായ ജയലളിത, തോഴി ശശികല എന്നിവര്‍ പ്രതികളായ അനധികൃത സ്വത്തു കേസ് നടത്താന്‍ ചെലവായ 12 കോടി രൂപ മടക്കി നല്‍കാന്‍ കര്‍ണ്ണാടക തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഇതിന്റെ ബില്‍ അയച്ചു നല്‍കിയിട്ടുമുണ്ട്. 2004 മുതല്‍ 2016വരെ ചെലവായത് 12.04 കോടി രൂപയാണ. കോടതിച്ചെലവ്, സുരക്ഷാച്ചെലവ്, വക്കീല്‍ഫീസ്, ജഡ്ജിമാരുടെ ശമ്പളം തുടങ്ങിയവയ്ക്ക് വന്നതാണ് ചെലവ്. കേസില്‍ തമിഴ്‌നാട്ടില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് കണ്ടാണ് കേസ് സുപ്രീം കോടതി കര്‍ണ്ണാടകത്തിലേക്ക് മാറ്റിയത്. വിചാരണക്ക് പ്രത്യേക കോടതി സ്ഥാപിക്കുകയും ചെയ്തിരുന്നു. .