സ്കൂള്‍ വാര്‍ഷികാഘോഷം

Friday 17 February 2017 5:46 pm IST

വെള്ളമുണ്ട: വെള്ളമുണ്ട ഗവ. യു.പി സ്കൂള്‍ 105ാം വാര്‍ഷികാഘോഷം ഫെബ്രുവരി 21 ന് നടക്കും. ഒ.ആര്‍. കേളുഎം.എല്‍.എ പരിപാടി ഉദ്ഘാടനംചെയ്യും. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  പ്രീതാ രാമന്‍ മുഖ്യാതിഥിയായിരിക്കും. ജേതാക്കള്‍ക്കുള്ള പുരസ്കാരവിതരണവും, ഹോളിഫെയ്ത്ത് ടാലന്റ് പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനവിതരണവും മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ.ജെ.പൈലി നിര്‍വഹിക്കും. കുട്ടികളുടെ വിവിധ പരിപാടികള്‍ക്കൊപ്പം റെജി ഗോപിനാഥിന്‍റെ വയലിന്‍ ഫ്യൂഷനും ഉണ്ടായിരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ നൗഷാദ് കോയ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.