ടെലിറേഡിയോളജിയും ജിഇയും കൈകോര്‍ക്കുന്നു

Saturday 17 June 2017 10:58 pm IST

കൊച്ചി: ഇന്ത്യയിലെവിടെയും കൃത്യതയുള്ള സ്‌കാനിങ് റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കാന്‍ ടെലിറേഡിയോളജി സൊലൂഷന്‍സും വിപ്രോ ജിഇ ഹെല്‍ത്ത്‌കെയറും കൈകോര്‍ക്കുന്നു. 365 ദിവസവും 24 മണിക്കൂര്‍ സേവനം നല്‍കുന്ന ടെലിറേഡിയോളജി സൊല്യൂഷന്‍സില്‍ 50 ലേറെ വിദഗ്ധരായ റേഡിയോളജിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് വിവിധ സെന്ററുകളിലിരുന്ന് റിസള്‍ട്ട് തയ്യാറാക്കുന്നത്. നഗര ഗ്രാമ ഭേദമില്ലാതെ രാജ്യത്തെവിടെയും ഏറ്റവും വിദഗ്ധരായ റേഡിയോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ് തങ്ങളുടെതെന്ന് ടെലിറേഡിയോളജി സൊലൂഷന്‍സിന്റെ സിഇഒ ഡോ. അര്‍ജുന്‍ കല്യാന്‍പൂര്‍ പറഞ്ഞു. രോഗികളെ ടെക്‌നീഷന്‍ സ്‌കാനിംഗിന് / എക്‌സ്‌റേയ്ക്ക് വിധേയമാക്കുകയും പിന്നീട് ഇതിന്റെ ഇമേജ് ഓണ്‍ലൈനായി ടെലിറേഡിയോളജി ടെക്‌നോളജീസിന്റെ സെന്ററിലേയ്ക്ക് അയക്കുകയും ചെയ്യും. അവിടെയുള്ള വിദഗ്ധനായ റേഡിയോളസ്റ്റ് ഇമേജ് പരിശോധിച്ചതിനുശേഷം ഫലം ഓണ്‍ലൈനായി തിരികെ ഒരു മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ ലഭ്യമാക്കുമെന്നുംഡോ. അര്‍ജുന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.