ചെന്നൈ: എടപ്പാടി പളനിസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തമിഴ്നാട് കോണ്‍ഗ്രസില്‍ ഭിന്നത. തമിഴ്നാട് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എസ്. തിരുനാവ്ക്കരശ് എഐഎഡിഎംകെയിലെ വി.കെ. ശശികല പക്ഷത്തോട് മൃദുവായ സമീപനമാണ് പുലര്‍ത്തിയിരുന്നത്.
എന്നാല്‍ എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിനൊപ്പം നില്‍ക്കണമെന്നും സഖ്യകക്ഷിയായ ഡിഎംകെയെ പിണക്കരുതെന്ന അഭിപ്രായമുള്ളവരുമാണ്. രണ്ട് എഐഎഡിഎംകെ പക്ഷത്തിനും വിശ്വാസവോട്ട് ലഭിക്കാതിരിക്കുകയും തെരഞ്ഞെടുപ്പ് വരണമെന്ന ആഗ്രഹവുമാണ് ഡിഎംകെക്കുള്ളത്.
ഇന്ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ എന്ത് തീരുമാനമെടുക്കണമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. എട്ട് എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. പളനിസ്വാമി ക്ലീനും സത്യസന്ധനുമാണെന്നുമാണ് തിരുനാവ്ക്കരശിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: