പുനഃപ്രതിഷ്ഠാ മഹോത്സവം നാളെ തുടങ്ങും

Saturday 17 June 2017 11:52 pm IST

തൃക്കരിപ്പൂര്‍: കുന്നച്ചേരി ചെമ്മങ്ങാട്ട് തറവാട് കുഞ്ഞറ പുനഃപ്രതിഷ്ഠാ മഹോത്സവ നാളെ തുടങ്ങും. 35 വര്‍ഷത്തിന് ശേഷം പുതുക്കി പണിത കുഞ്ഞറയുടെ പുനഃപ്രതിഷ്ഠാ കലശോത്സവം 19ന് വിവിധ പരിപാടികളോടെസമാപിക്കും. മഹോത്സവ ഭാഗമായി നാളെ ഉച്ചയ്ക്ക് 2ന് ചന്തേര വടക്കേ യോഗീ മഠത്തിലെ വി.എം.കരുണാകരന്‍ ഗുരുക്കളെ തങ്കയം മാണിക്കനാല്‍ ക്ഷേത്ര പരിസരത്തു നിന്നും ക്ഷേത്ര സന്നിധിയിലേക്ക് ആനയിക്കും. 3ന് നടക്കുന്ന കുടുംബ സംഗമം കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രത്തിലെ കൃഷ്ണന്‍ അന്തിത്തിരിയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചെമ്മങ്ങാട്ടെ നാരായണന്‍ കാരണവര്‍, കുഞ്ഞിക്കണ്ണന്‍ വെളിച്ചപ്പാടന്‍, വയല്‍വീട് അമ്പാടി കാരണവര്‍ എന്നിവരെ ആദരിക്കും. വത്സന്‍ പിലിക്കോട് പ്രഭാഷണം നടത്തും. രാത്രി 8 മുതല്‍ പൂജാദി കര്‍മങ്ങള്‍ നടക്കും. തുടര്‍ന്ന് അന്നദാനം. 19ന് രാവിലെ ഗണപതി ഹോമത്തിന് ശേഷം 8.20നും 9.20നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ദേവപ്രതിഷ്ഠ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.