ആലപ്പുഴ: എസ്പിസിയും പോലീസും ചേര്‍ന്ന് ജില്ലയിലെ 33 പോലീസ് സ്റ്റേഷനതിര്ത്തിയില് പുകയില റെയ്ഡ് നടത്തി. കൊച്ചി റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ പി.വിജയന്റെ നിര്‍ദ്ദേശ്ശാനുസരണം കൊച്ചി റേഞ്ചിലെ അഞ്ച് പോലീസ് ജില്ലകളില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളും പോലീസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നു പുകയില ഉത്പന്നങ്ങള്‍ കണ്ടെടുക്കുന്നതിനുള്ള റെയ്ഡ് സംഘടിപ്പിച്ചു.
രാവില 10 മുതല്‍ ഉച്ചവരെയായിരുന്നു റെയ്ഡ്. പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, സബ്ബ് ഇന്സ്പെക്ടര്ന്മാര്, സ്റ്റുഡന്റ് പോലീസിന്റെ ചാര്‍ജ്ജ് വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
സ്കൂളുകളുടെ പരിസരത്തുനിന്നും നിരോധിത പുകയില ഉത്പന്നങ്ങളും, സിഗററ്റ്, ബീഡി എന്നിവയും കണ്ടെടുത്തു. ജില്ലയില്‍ ആകെ 479 റെയ്ഡ് നടന്നു. കോഡ്പ്പ പ്രകാരം 76 കേസുകള്‍ എടുത്തിട്ടുണ്ട്. 73 പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, ജില്ലാ നോഡല്‍ ഓഫീസര്‍ പി.കെ. ഗോപാലന് ആചാരി എന്നിവര്‍ റെയിഡിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: