തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ മാഫിയാ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് ഇന്ന് സത്യഗ്രഹം അനുഷ്ഠിക്കും. ഹരിപ്പാട് മാധവ ജങ്ഷനില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സത്യഗ്രഹം. ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍ ഉല്‍ഘാടനം ചെയ്യും.
സത്യഗ്രഹം രാഷ്ട്രീയ തട്ടിപ്പ്
ആലപ്പുഴ: ഗുണ്ടാമാഫിയ ക്വട്ടേഷന്‍ സംഘങ്ങളുടെ കൊലപാതകത്തിനെതിരെയും സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനുമെന്ന പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന സത്യഗ്രഹം രാഷ്ട്രീയ തട്ടിപ്പും കാപട്യവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം ഭരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരും മൂന്ന് വര്‍ഷക്കാലം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുമാണ് കേരളത്തിലെ ക്വട്ടേഷന്‍ മാഫിയ സംഘങ്ങളെ വളര്ത്തിയതെന്നകാര്യം കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബോദ്ധ്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: