കല്‍പ്പറ്റ: മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നാളെ നടത്തുമെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു. രാവിലെ 8.30ന് മുത്തങ്ങ ജോഗി സ്മൃതി മണ്ഡപത്തില്‍ ഗോത്രപൂജയും പുഷ്പാര്‍ച്ചനയും നടത്തും. ഇവിടെ നിന്ന് ദീപശിഖാപ്രയാണത്തോടെ കല്‍പ്പറ്റയില്‍ എത്തിച്ചേരും.
രാവിലെ 10ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന അനുസ്മരണ സമ്മേളനം ഝാര്‍ഘണ്ഡിലെ വനവാസി നേതാവ് എലീന മുണ്ട ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30ന് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം സി.കെ. ജാനു ഉദ്ഘാടനം ചെയ്യും.
മുത്തങ്ങ സംഭവത്തിന്റെ പതിനാലാം വാര്‍ഷികം വിപുലമായി ആചരിക്കാനാണ് ഗോത്രമഹാസഭ തയാറെടുക്കുന്നത്. സമരത്തിന്റെ ഭാഗമായി ഭൂമി നല്‍കുമെന്ന് പറഞ്ഞ 285 കുടുംബങ്ങളെയും സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് സി.കെ. ജാനു കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് സര്‍ക്കാരിന് ശക്തമായ താക്കീത് നല്കി സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂസമരം ശക്തമാക്കി. സമരത്തിന്റെ ഭാഗമായി വാളാട്, വെള്ളരിമല, ചെറുപ്പുളശേരി എന്നിവിടങ്ങളില്‍ കുടില്‍കെട്ടി സമരം തുടങ്ങി. മുത്തങ്ങ ഭൂസമരത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയായിരുന്നു നില്‍പ്പ്സമരം. തുടര്‍ന്നുള്ള ഒത്ത് തീര്‍പ്പ് വ്യവസ്ഥകളും നടപ്പിലായില്ല. ഇടത് സര്‍ക്കാരാകട്ടെ വനവാസികളുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. തുടര്‍ന്നാണ് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുന്നതെന്ന് സി.കെ.ജാനു പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: