നയപ്രഖ്യാപനം 23ന്

Saturday 17 June 2017 10:16 pm IST

തിരുവനന്തപുരം: ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം 23ന് ആരംഭിക്കും. നയപ്രഖ്യാപന പ്രസംഗത്തിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ ഉത്തരവുകളെ സംബന്ധിച്ചുള്ള മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ടുകള്‍ അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. റിപ്പോര്‍ട്ടില്‍ പറയുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. ഭൂമി സംബന്ധമായ ഉത്തരവുകളെ കൂടാതെ ചട്ടങ്ങള്‍ ലംഘിച്ച് താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ഒട്ടേറെ ഉത്തരവുകളും നിലനില്‍ക്കുന്നു. ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചും പിഎസ്‌സിയെ മറികടന്നുമാണ് പലരെയും സ്ഥിരപ്പെടുത്തിയത്. എ.കെ.ബാലന്‍ കണ്‍വീനറായ ഉപസമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഉപസമിതി റിപ്പോര്‍ട്ട് ഇതുവരെയും ചര്‍ച്ചക്കെടുത്തിരുന്നില്ല. ലോ അക്കാദമി ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ നിയമസഭാ ഉപസമിതി റിപ്പോര്‍ട്ടുമായി പ്രതിരോധിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തലേ ദിവസം ഉപസമിതി റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പരിഗണിക്കാനുള്ള നീക്കം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.