ന്യൂദല്‍ഹി: പിഎഫ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) മാര്‍ച്ച് 31 വരെ നീട്ടി.
ജീവിച്ചിരിപ്പുണ്ടെന്ന ഡിജിറ്റല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. നേരത്തെ ഫെബ്രുവരി 28 ആയിരുന്നു അവസാന തീയതി. സാമൂഹ്യ സുരക്ഷാ പദ്ധതികളിലെ ആനുകൂല്യം നഷ്ടപ്പെടാതിരിക്കാനാണ് തീയതി നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: