തുറവൂര്‍: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കെ.സി.വേണുഗോപാല്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അമ്പത്തിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിക്കുന്നത് എല്‍.ഡി.എഫ്.ഭരണത്തിലുള്ള പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയാണെന്ന് അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ പറഞ്ഞു.കെ.സി.വേണുഗോപാല്‍ എം.പി.യുടെ സമയക്കുറവു മൂലമാണ് ഉദ്ഘാടനം നടത്താന്‍ കഴിയാത്തതെന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ചില മാധ്യമങ്ങളില്‍ നല്കിയ വാര്‍ത്ത അപലപനിയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയുടെ വികസനത്തിനു വേണ്ടി എന്തു സഹായവും നല്കാന് കെ.സി.വേണുഗോപാല്‍ എം.പി.സന്നദ്ധമായിട്ടും രാഷ്ട്രിയ താല്പര്യത്തിന് വേണ്ടി അദ്ദേഹത്തെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നത് ആശുപത്രിയുടെ വികസനത്തിന്റെ മുരടിപ്പിനെ ഗുണം ചെയ്യുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
ആ ശു പ ത്രിയുടെ വികസനവും മുന്തിയ ചികിത്സയുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുതെന്ന് ദിലീപ് കണ്ണാടന്‍ വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങളില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ രാഷ്ട്രി ചേരിതിരിവ് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: