ചേര്‍ത്തല: മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് നയിക്കുന്ന ചിതാഭസ്മ യാത്രയ്ക്ക് സ്വീകരണം നല്കാന് സംഘ വിവിധക്ഷേത്ര ഭാരവാഹി യോഗം തീരുമാനിച്ചു.
വുഡ്ലാന്‍സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ബിജെപി ജില്ലാ സെക്രട്ടറി ടി. സജീവ്ലാല്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍ അദ്ധ്യക്ഷനായി. സ്വീകരണ പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
ഭാരവാഹികളായി പെരുമ്പളം ജയകുമാര്‍, സാനു സുധീന്ദ്രന്‍, എം.എസ്. ഗോപാലകൃഷ്ണന്, സി. മിഥുന്‍ലാല്‍, എസ്. സാജന്(കണ്‍വീനര്‍മാര്‍), അമ്പിളി ബാബു, ബി. ബാലാനന്ദ്, സുമി ഷിബു, കോമളവല്ലി, ആശാ മുകേഷ്(ജോ. കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു. മാര്‍ച്ച് ഒന്നിനാണ് യാത്ര ചേര്‍ത്തലയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: