കുടിവെളളം: ആശങ്ക വേണ്ടെന്ന് കളക്ടര്‍

Friday 17 February 2017 9:31 pm IST

തൃശൂര്‍:ജില്ലയില്‍ കുടിവെളളത്തിന് ചിലയിടങ്ങളില്‍ ക്ഷാമമുണ്ടെങ്കിലും കുടിവെളളം കിട്ടാത്ത അവസ്ഥ വരുമെന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കി. ചിമ്മിനി ഡാമില്‍ 51.97 മീറ്ററാണ് ഫെബ്രുവരി 16 ലെ ജലനിരപ്പ്. ഇത് 22.42 മില്ല്യണ്‍ ഘനമീറ്റര്‍ ജലത്തിന്റെ അളവാണ്. 2.85 മില്ല്യണ്‍ ഘനമീറ്റര്‍ ഡെഡ് സ്റ്റോറേജ് കഴിഞ്ഞാല്‍ 19.57 മില്ല്യണ്‍ ഘനമീറ്റര്‍ വെളളം ഉണ്ടാകും. നിലവില്‍ കോള്‍ കൃഷിക്കായി ദിനംപ്രതി 1.20 മില്ല്യണ്‍ ഘനമീറ്റര്‍ വെളളം തുറന്നുകൊടുക്കുന്നുണ്ട്. ഇത് ഫെബ്രുവരി 20 വരെ തുടരും. ഇതിന് 6.00 മില്ല്യണ്‍ ഘനമീറ്റര്‍ വെളളം മതിയാകും. ബാക്കിയുളള 13.57 മില്ല്യണ്‍ ഘനമീറ്റര്‍ വെളളം കുടിവെളള വിതരണത്തിന് ചിമ്മിനി സംഭരണിയില്‍ ഉണ്ട്. 130 ലക്ഷം കിലോ ലിറ്റര്‍ വെളളമാണ് ഒരു ദിവസം കുടിവെളളവിതരണത്തിന് ആവശ്യമുളളത്. മെയ് 31 വരെ കുടിവെളളം വിതരണം ചെയ്യാനുളളത് സംഭരണിയിലുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.