എടത്വ: സംസ്ഥാന പാതയില്‍ വെട്ടിതോടു മുതല്‍ ചക്കുളത്തുകാവ് ക്ഷേത്രം വരെയുള്ള ഭാഗത്തിന്റെ നവീകരണം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന പാത സംരക്ഷണ സമിതി നടത്തിയ ഒന്നാംഘട്ട സമരം അവസാനിച്ചു.
തുടര്‍ സമരം ശക്തമാക്കാന്‍ തീരുമാനമായി. കോര്‍ണര്‍ യോഗങ്ങള്‍, മനുഷ്യച്ചങ്ങല അടക്കമുള്ള സമരങ്ങള്‍ നടത്തും. ഇന്നലെ നടന്ന സായാഹ്ന ധര്‍ണ ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് ഉദ്ഘാടനം ചെയ്തു. 12-ാം വാര്‍ഡംഗം പി.കെ. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. പനയന്നൂര്‍ കാവ് ദേവീക്ഷേത്രം കാര്യദര്‍ശി ആനന്ദന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, തലവടി പഞ്ചായത്ത് പ്രസിഡന്റ് ജീനൂബ് പുഷ്പാകരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രമണി എസ്. ഭാനു, ബിജു പാലത്തുങ്കല്‍, വാര് ഡംഗങ്ങളായ പ്രിയ അരുണ്‍, ബിനു സുരേഷ്, ഡിസിസി സെക്രട്ടറി റാംസെ ജെ.ടി, കെ. ചാണ്ടപ്പിള്ള തുടങ്ങിയവര്‍സംസാരിച്ചു. കെ. ബിജു പറമ്പുങ്കല്‍ സ്വാഗതവും സണ്ണി തോമസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: