ഹരിപ്പാട്: കരുവാറ്റ ജിഷ്ണു വധക്കേസില്‍ മൂന്ന് പ്രതികള്‍ കൂടി പോലീസിനു മുമ്പാകെ കീഴടങ്ങിയതായി സൂചന. കന്നുകാലിപ്പാലം സ്വദേശികളായ മനു, സനു, ജയ്ജിത്ത് എന്നിവര്‍ പോലീസിന് കീഴടങ്ങിയതായാണ് സംശയിക്കുന്നത്. പത്ത് പ്രതികളില്‍ ആറു പേര് നേരത്തെ പിടിയിലായി. ഒന്നാം പ്രതി സുധീഷ് (29) വിദേശത്തേക്ക് കടന്നതായി അറിയുന്നു. ഇയാളെ പിടികൂടുന്നതിനുള്ള ശ്രമം നടന്നു വരുന്നു. നേരത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്കി. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്താനും അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനുമാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇതിനിടെ പ്രതികള്‍ ഉപയോഗിച്ച കാറും ബൈക്കുകളും കണ്ടെടുത്തതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: