താലൂക്ക് സഹകരണ ബാങ്ക് വ്യാജ ഒപ്പിട്ട് പണം തട്ടിയെന്ന് പരാതി

Friday 17 February 2017 9:24 pm IST

മാവേലിക്കര: താലൂക്ക് സഹകരണബാങ്കിന്റെ തഴക്കര ശാഖ മുന്‍ മാനേജര്‍ ജ്യോതി മധുവിന്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തതായി പരാതി. ഇപ്പോള്‍ സസ്‌പെന്‍ഷനിലായ ബാങ്കിലെ രണ്ടു ജീവനക്കാരുടെ സഹായത്തോടെയാണ് ബാങ്കിലെ ജീവനക്കാരനും പ്രസിഡന്റിന്റെ അടുത്ത ബന്ധവുമാണ് പണം പിന്‍വലിച്ചതെന്ന് ജ്യോതി മധു നല്‍കിയ പരാതിയില്‍ പറയുന്നു. ഈ ജീവനക്കാരന് അടുത്ത കാലത്തായി ചെറിയനാടും മാവേലിക്കരയിലുമായി വസ്തുവും ലക്ഷങ്ങള്‍ വിലമതിപ്പുള്ള വീടും നിര്‍മ്മിച്ചു. ഇയാളുടെ സഹോദരിയുടെ പേരിലും വസ്തുക്കള്‍ വാങ്ങിക്കുകയും മറ്റു ബാങ്കുകളില്‍ പണം നിക്ഷേപിക്കുകയും ചെയ്തു. ചെറിയനാട് ഒരു വസ്തു കരാര്‍ എഴുതിയെങ്കിലും ബാങ്കിലെ വിവാദങ്ങളെ തുടര്‍ന്ന് റദ്ദാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.