അറക്കുളം: പന്ത്രണ്ടാംമൈലിലെ പമ്പ് ഹൗസിന് സമീപത്തേക്ക് വലിയാറിലെ വെള്ളം തിരിച്ചുവിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. നിലവില്‍ പുഴയിലെ ഒഴുക്ക് കുറഞ്ഞതിനാല്‍ വാട്ടര്‍ അതോറിറ്റി ഓവര്‍സിയറുടെ നേതൃത്വത്തില്‍ ജെ.സി.ബിയുമായെത്തി താല്‍ക്കാലികമായി വെള്ളം തിരിച്ചുവിടാനുള്ള ശ്രമം നടത്തി. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണിതെന്നാരോപിച്ചാണ് നാട്ടുകാര്‍ തടയുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ വന്നാല്‍ മാത്രമേ പണി തുടരാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇവര്‍ നിലപാടെടുത്തു. പിന്നീട് വാട്ടര്‍ അഥോറിറ്റി എ.എക്സ്.ഇ ഔസേഫിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പണി പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: