വി.ഡി. സതീശന്റെ ജാഥയില്‍ നിന്ന് എ വിഭാഗം വിട്ടുനിന്നു

Friday 17 February 2017 11:16 pm IST

പറവൂര്‍: കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ നയിക്കുന്ന മദ്ധ്യമേഖല ജാഥക്ക് സതീശന്റെ തട്ടകമായ പറവൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ നിന്നും എ വിഭാഗം വിട്ടുനിന്നു. കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ നയിച്ച ജാഥ പറവൂരിലെത്തിയപ്പോള്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തടിച്ച് കൂടിയത്. എന്നാല്‍ സതീശന്റെ സ്വീകരണ യോഗത്താല്‍ നൂറില്‍ താഴെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. വേദിയിലാകട്ടെ നേതാക്കന്മാരുടെ അഭാവവും. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം നിരവധി പേരെ തഴഞ്ഞതും അവസാന നിമിഷം തട്ടിത്തെറിപ്പിച്ചതും നല്ലൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ സതീശനെതിരെ അമര്‍ഷമുണ്ടായിരുന്നുവെങ്കിലും ആരും പരസ്യമായി പ്രതികരിച്ചിരുന്നില്ല. എ വിഭാഗം നേതാക്കളായ മുന്‍ എംപി കെ.പി ധനപാലന്‍, കെപിസിസി ജനറല്‍ സെക്രട്ടറി വത്സല പ്രസന്നകുമാര്‍ എന്നിവരെ കോണ്‍ഗ്രസിലും മറ്റ് ഔദ്യോഗിക പരിപാടികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിലും എ വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍ സതീശനെതിരെ പരസ്യമായി നിലപാടെടുക്കാന്‍ എ വിഭാഗത്തിന് ശക്തിയില്ലായിരുന്നു. എന്നാല്‍ ഇനി മുതല്‍ എ വിഭാഗത്തെ അവഗണിച്ചാല്‍ ശക്തമായി പ്രതികരിക്കും എന്ന് താക്കീത് നല്‍കി സതീശന്റെ സ്വീകരണ യോഗത്തില്‍ നിന്നും വിട്ടുനിന്നത്.യോഗത്തില്‍ പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞ് പോയതിന് പരിപാടിക്ക് ശേഷം തന്റെ അടുത്തു നില്‍ക്കുന്നവരെ കടുത്ത ഭാഷയില്‍ ശകാരിച്ചതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.