അമൃതസര്‍: നാലുവയസുകാരനെ തെരുവു നായ്ക്കള്‍ കടിച്ച്കീറി കൊന്നു. പഞ്ചാബിലെ തരന്തരന് ജില്ലയിലെ കെയ്റോണ്വല് ഗ്രാമത്തിലാണ് സംഭവം. മണിയെന്ന് വിളിക്കുന്ന മനീര്സിങ്ങ് ആണ് മരിച്ചത്.
തൊട്ടടുത്തുളള ക്ഷേത്രത്തില്‍ പോയസമയത്തായിരുന്നു തെരുവുനായകളുടെ ആക്രമണം. കുട്ടി തനിച്ചാണ് പോയത്. കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയപ്പോള്‍ നായകള്‍ കുഞ്ഞിന്റെ കഴുത്തിലും തലയിലുമെല്ലാം കടിക്കുന്നതാണ് കണ്ടത്. അല്‍പ്പസമയം കഴിഞ്ഞ് കുഞ്ഞ് മരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. നേരത്തെയും തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഇവിടെ ഒരാള്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: