ലക്നോ: യുപിയില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 12 ജില്ലകളിലെ 69 മണ്ഡലങ്ങളിലായി 826 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി 69, ബിഎസ്പി 69, എസ്പി 60, കോണ്‍ഗ്രസ് ഒന്‍പത്, ആര്‍എല്‍ഡി 40 സീറ്റുകളില്‍ മത്സരിക്കുന്നു. 105 സ്ഥാനാര്‍ത്ഥികള്‍ വനിതകളാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം നടത്തിയ മണ്ഡലങ്ങളാണ് ഇവ.
ലക്നോ കന്റോണ്മെന്റിലാണ് ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി റീത്ത ബഹുഗുണ ജോഷിയും എസ്പി സ്ഥാനാര്‍ത്ഥിയായി മുലായത്തിന്റെ മരുമകള്‍ അപര്‍ണ യാദവും ഇവിടെ കളത്തിലുണ്ട്. മുന്‍ മുഖ്യമന്ത്രി ഹേമാവതി നന്ദന് ബഹുഗുണയുടെ മകളും മുന്‍ യുപി കോണ്‍ഗ്രസ് അധ്യക്ഷയുമാണ് റീത്ത.
അഖിലേഷ് പാര്‍ട്ടി പിടിച്ചെടുത്തതിന് ശേഷം ഒറ്റപ്പെട്ട മുലായത്തിന്റെ സഹോദരന് ശിവ്പാല്‍ യാദവ് ഇറ്റാവയിലും മത്സരിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളതും ഇറ്റാവ മണ്ഡലത്തിലാണ് -21 പേര്. 250 സ്ഥാനാര്‍ത്ഥികള്‍ കോടിപതികളാണ്. ഏഴ് ഘട്ടമായാണ് യുപിയില്‍ തെരഞ്ഞെടുപ്പ്. നാലാം ഘട്ടം 23നും അവസാന ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് എട്ടിനും നടക്കും. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: