ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ 28 കോടിയുടെ ക്രമക്കേടില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. സുധാദേവിയെ സസ്പെന്‍ഡ് ചെയ്തു. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയത്തേക്ക് സ്ഥലംമാറ്റിയെങ്കിലും ഇവര്‍ പോകാന്‍ കൂട്ടാക്കിയിരുന്നില്ല.
മുന്‍ സഹകരണ മന്ത്രി കൂടിയായ ജി. സുധാകരന് ഇന്നലെ ഇവരെ പ്രശംസിച്ച് സംസാരിച്ചതിനു തൊട്ടുപിന്നാലെയാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായത്. കോണ്‍ഗ്രസുകാരിയാണെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ ചിലര്‍ പ്രചാരണം നടത്തുകയാണെന്നും, സുധാദേവിയെ പ്രശംസിക്കാനും മന്ത്രി മടിച്ചില്ല. സിപിഎം ജില്ലാ സെക്രട്ടറി ഇവരെ സംരക്ഷിക്കുകയാണെന്ന് നേരത്തെ ആക്ഷേപവും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: