മലങ്കര ജലാശയത്തിനരികെ മാലിന്യം തള്ളുന്നു

Saturday 18 February 2017 7:58 pm IST

തൊടുപുഴ: കാഞ്ഞാറില്‍ മലങ്കര ജലാശയത്തിന് സമീപം മാലിന്യം തള്ളുന്നു. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് വ്യാപകമായി നിക്ഷേപിച്ചിരിക്കുന്നത്. ടൗണിന് സമീപമുള്ളവര്‍ മാലിന്യം തള്ളുവാന്‍ സുരക്ഷിതമായ ഇടമായാണ് ഈ പ്രദേശത്തെ കാണുന്നത്. കുന്നുകൂടി കിടക്കുന്ന മാലിന്യം മഴയത്ത് ജലാശയത്തിലേക്ക് ഒഴുകി എത്തും. മാലിന്യം കൂടി കിടക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നുണ്ട്. കുടയത്തൂര്‍ പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള ഷോപ്പിങ് കോംപ്ലക്‌സിനോട് ചേര്‍ന്നാണ് മാലിന്യം തള്ളിയിട്ടുള്ളത്. മലങ്കര ജലാശയത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായിട്ടാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് മാലിന്യം തള്ളുന്നത്. കഴിഞ്ഞയാഴ്ചയാണ് അറക്കുളത്ത് ത്രിവേണിസംഗമം ഭാഗത്ത് അറവ് മാലിന്യം ജലാശയത്തില്‍ കാണപ്പെട്ടത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തുവാനോ ശിക്ഷിക്കുവാനോ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. ആയിരക്കണക്കിന് പേര്‍ ഉപയോഗിക്കുന്ന ജലാശയത്തെ അശുദ്ധിയാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.