പതിനാറാംകണ്ടത്ത് തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Saturday 18 February 2017 8:00 pm IST

കട്ടപ്പന: വാത്തിക്കുടി പഞ്ചായത്തിലെ  പതിനാറാംകണ്ടതിന് സമീപം  ഏക്കറുകണക്കിന്  കൃഷിയിടം  കത്തിനശിച്ചു. ഇന്നലെ രാവിലെ  പത്തുമണിയോടെയാണ് സംഭവം. പുളിക്കക്കുന്നേല്‍ ഔസേഫ് , ബെന്നി  എന്നിവരുടെ  കൃഷിയിടമാണ്  കത്തിനശിച്ചത്. ബെന്നിയുടെ ടാപ്പിങ്ങിനു പാകമായ നൂറ്റിഅമ്പതോളം റബര്‍ മരങ്ങള്‍ നശിച്ചു . ഔസേപ്പിന്റെ അഞ്ചുവര്‍ഷം പഴക്കമുള്ള  അന്‍പത് കുരുമുളക് ചെടി, രണ്ടുവര്‍ഷം പഴക്കമുള്ള പത്ത് ജാതി, അമ്പത് കൊക്കോ ,ഇരുപത്തിയഞ്ച്  കാപ്പി  എന്നിവയും  അഗ്നിവിഴുങ്ങി . ഔസേഫിന്റെ വീടിനോട് ചേര്‍ന്നുള്ള കന്നുകാലിക്കൂടിനു തീപിടിച്ചെങ്കിലും  അഗ്‌നിശമന സേനയെത്തി കെടുത്തി. നാട്ടുകാരുടെയും  അഗ്‌നിശമന സേനയുടെയും  സഹായത്താലാണ്  തീ അണയ്ക്കാനായത്. ലക്ഷക്കണത്തിന് രൂപയുടെ നാശമാണുണ്ടായിരിക്കുന്നത്. അലക്ഷ്യമായി പുരയിടത്തില്‍ തീകത്തിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ തീപ്പിടിത്തമുണ്ടാകാന്‍ കാരണമായതെന്ന് അയല്‍വാസികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.