രണ്ടരക്കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Saturday 18 February 2017 8:02 pm IST

കുമളി: എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി 2.5 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. ആദ്യകേസില്‍ തേനി കാരാട്ടുപെട്ടി സ്വദേശി  ശിവ എം(24) 1.300 ഗ്രാം കഞ്ചാവുമായി പിടിയിലായി. രണ്ടാമത്തെ കേസില്‍ മധുര മൂളക്കര സ്വദേശി സ്വതന്ത്രം എം(25) 1.200 ഗ്രാം കഞ്ചാവുമായി പിടിയിലായി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ പി സിബി, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി ചന്ദ്രന്‍കുട്ടി, പ്രിവന്റീവ് ഓഫീസര്‍ പി എ ഹാപ്പിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എന്‍ രാജന്‍, കെ എസ് അസീസ്, അനീഷ് എം ഡി, ജിജി, സജീവ്, ബിനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്. ഇരുവരെയും പീരുമേട് കോടതിയില്‍  ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.