ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം: ബിഎംഎസ്

Saturday 17 June 2017 8:06 pm IST

കാഞ്ഞങ്ങാട്: ഓട്ടോ ട്രിപ്പ് വിളിച്ചുകൊണ്ടുപോയി കൊളവയലില്‍ വെച്ച് മര്‍ദ്ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഓട്ടോതൊഴിലാളി യൂണിയന്‍ ബിഎംഎസ് മേഖലകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പ്രത്യക്ഷ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. 21ന് രാവിലെ 10:30 ന് കാസര്‍കോട് കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ശിവന്‍ ഇരിയ അദ്ധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷാ തൊഴിലാളിയൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഭരതന്‍ കല്യാണ്‍റോഡ് സംസാരിച്ചു. മേഖലാസെക്രട്ടറി രതീഷ് കല്യാണം സ്വാഗതവും കോമളന്‍ മാവുങ്കാല്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.