റേഷന്‍കാര്‍ഡ് പുതുക്കല്‍: പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറി

Saturday 17 June 2017 8:02 pm IST

കാസര്‍കോട്: ജില്ലയില്‍ റേഷന്‍കാര്‍ഡ് പുതുക്കലിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പ് തയ്യാറാക്കിയിട്ടുളള അന്തിമ മുന്‍ഗണനാ പട്ടിക അംഗീകാരത്തിനായി ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പഞ്ചായത്ത് പ്രത്യേകമായി പ്രമേയം പാസ്സാക്കി ലിസ്റ്റ് അംഗീകരിച്ച ശേഷം 23 നകം ജില്ലാകളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കണം. ഇപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ചു നല്‍കുന്ന പട്ടിക പ്രകാരമായിരിക്കും പുതിയ റേഷന്‍കാര്‍ഡുകള്‍ തയ്യാറാക്കുന്നത

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.