തിരുവനന്തപുരം: മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ പ്രവേശനത്തില്‍ കോതമംഗലം സ്വദേശിനി ശില്പ എം. പോള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദാണ്. മൂന്നാം റാങ്ക് കണ്ണൂര്‍ സ്വദേശി ആസാദ് കരസ്ഥമാക്കി. ആദ്യ ഒമ്പതു റാങ്കും ആണ്‍കുട്ടികള്‍ക്കാണ്.
പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി ദേവൂ ദിലിപ് കരസ്ഥമാക്കി. പട്ടിക വിഭാഗത്തില്‍ തൊടുപുഴ സ്വദേശി ആകാശിനാണ്. 77, 974 പേര് പരീക്ഷ എഴുതി. 71,135 പേര് യോഗ്യത നേടി. യോഗ്യത നേടിയ ആദ്യ നൂറു പേരില്‍ 53 പേര് ആണ്‍കുട്ടികളാണ്.
എന്‍ജിനീയറിങ് കോഴ്സിലേക്ക് 71,510 പേര് യോഗ്യത നേടി. ഇവരുടെ സ്കോര്‍ മാത്രമാണു പ്രസിദ്ധപ്പെടുത്തിയത്. പ്ലസ്ടുവിന്റെ മാര്‍ക്ക് കൂടി ചേര്‍ത്തുള്ള റാങ്ക് ലിസ്റ്റ് ജൂണ്‍ പതിനഞ്ചിനകം പ്രസിദ്ധപ്പെടുത്തും. ഓപ്ഷന് രജിസ്ട്രേഷന് ജൂണ്‍ പതിനാലു മുതല്‍ ക്ഷണിച്ചു തുടങ്ങും. ആദ്യഘട്ട അലോട്ട്മെന്റ് ജൂലൈ മൂന്നിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: