തിരുവനന്തപുരം: അങ്കമാലിയില്‍ നടിയെ തട്ടിക്കൊണ്ടുപോകല്‍ സംഭവം അന്വേഷിക്കുന്നതിന് ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നോര്‍ത്ത് സോണ്‍ ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ കൊച്ചി റേഞ്ച് ഐജി പി.വിജയന്, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്, കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര ജി.എച്ച്, ആലുവ ഡിവൈഎസ്പി ബാബുകുമാര്‍ കെ.ജി., കൊച്ചി സിറ്റി ഇന്‍ഫോപാര്‍ക്ക് വനിത സിഐ രാധാമണി.പി.കെ. എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം.
സൗത്ത് സോണ്‍ എഡിജിപി ഡോ.ബി.സന്ധ്യ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഡിവൈഎസ്പി ബാബുകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്. ആവശ്യമുള്ള കൂടുതല്‍ അംഗങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തും. ഇതുകൂടാതെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് മറ്റൊരു പ്രത്യേക സംഘത്തേയും സംസ്ഥാന പോലീസ് മേധാവി നിയോഗിച്ചിച്ചുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: