ക്ഷേത്രങ്ങളില്‍ ശിവരാത്രി ഉത്സവം നാളെ മുതല്‍

Saturday 18 February 2017 9:39 pm IST

പാലാ: അന്തിനാട് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം തിങ്കളാഴ്ച തുടങ്ങി 25ന് ആറാട്ടോടെ സമാപിക്കും. 20ന് രാത്രി 9ന് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പള്ളി ഇല്ലം മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലം കേശവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് കെ.എന്‍. കൊട്ടൂരത്തിന്റെ മായാജാല്‍. രണ്ട്, മൂന്ന്, നാല് ഉത്സവദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍, പൂരാണപാരായണം, രാവിലെ 9.30ന് ഉത്സവബലി, 11ന് ഉത്സവബലി ദര്‍സനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 9.30ന് വിളക്കിനെഴുന്നള്ളിപ്പ്. തിരുവരങ്ങില്‍ 21ന് വൈകിട്ട് 7 മുതല്‍ ഭരതനാട്യം, തിരുവാതിര, 22ന് രാത്രി 7.30ന് ഗാനമേള, 23ന് രാത്രി 7ന് ശാസ്ത്രീയ നൃത്തസന്ധ്യ. 24ന് ശിവരാത്രി. രാവിലെ 9ന് ശ്രീബലി എഴുന്നള്ളിപ്പ്, അല്ലാപ്പാറയില്‍ നിന്നും കാവടിഘോഷയാത്ര, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് സമൂഹശയനപ്രദക്ഷിണം, രാത്രി 10ന് നൃത്തനൃത്യങ്ങള്‍, 12ന് ശിവരാത്രിപൂജ, 1.30ന് പള്ളിവേട്ട, 25ന് രാവിലെ 9 മുതല്‍ ആറാട്ട് പുറപ്പാട്, എതിരേല്‍പ്, കൊടിയിറക്ക്,കലശം എന്നിവയാണ് പരിപാടികള്‍. പത്രസമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ എം.വി. കൃഷ്ണന്‍ നായര്‍, ബിജു ആര്‍. നായര്‍ എന്നിവര്‍ പങ്കെടുത്തു. രാമപുരം: പള്ളിയാമ്പുറം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവവും തിരുവുത്സവവും തിങ്കളാഴ്ച്ച കൊടിയേറ്റോടുകൂടി ആരംഭിച്ച് ശനിയാഴ്ച്ച ആറാട്ടോടുകൂടി സമാപിക്കുകയാണ്. ക്ഷേത്രം തന്ത്രി ബാബു നമ്പൂതിരിയുടേയും, ക്ഷേത്രം മേല്‍ശാന്തി പെരുമന ഇല്ലത്ത് മുരളി നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വം വഹിക്കും. 20ന് രാവിലെ 5.15ന് കൊടിക്കൂറ സമര്‍പ്പണം, 5.30ന് കൊടിക്കയര്‍ സമര്‍പ്പണം, വൈകിട്ട് ആറിന് സങ്കീര്‍ത്തന ലയലഹരി, 8ന്് കൊടിയേറ്റ്, 8.30ന് ഓട്ടംതുള്ളല്‍. 21ന് രാവിലെ 5ന്് അഭിക്ഷേകം, 8.30ന് ശ്രീബലി എഴുന്നൊള്ളിപ്പ്, ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 7ന് നാമജപലഹരി, 9ന് കൊടിക്കീഴില്‍ വിളക്ക്. 22ന് രാവിലെ 8.30ന് ശ്രീബലി എഴുന്നൊള്ളിപ്പ്, ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30ന് കാഴ്ച്ചശ്രീബലി, 7ന് തിരുവാതിര കളി, 8ന് ശിവാജ്ഞലി, 9ന് വിളക്ക്, 23ന് രാവിലെ 10.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7ന് സംഗീത സദസ്സ്, 9ന് വിളക്ക്. 24ന് രാവിലെ 8ന് ശ്രീഭൂതബലി, അഹസ്സ്, 8.30ന് ശ്രീബലി എഴുന്നൊള്ളിപ്പ്, വൈകിട്ട് 5ന് കാവടി ഘോഷയാത്ര രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്ന്, വൈകിട്ട് 7.15ന് നൃത്തമജ്ഞരി, 11 മുതല്‍ 12 വരെ കാവടി അഭിഷേകം, 1 മണിമുതല്‍ പള്ളിവേട്ട വിളക്ക്, ശനിയാഴ്ച്ച ആറാട്ട്, രാവിലെ 7.30ന് ആറാട്ട് പുറപ്പാട്, 8ന് ആറാട്ട്, 9ന് കൊടിയിറക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.