എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ സംഗമഭൂമിയായ എരുമേലിയുടെ സൗഹൃദം ലോകത്തിന് മാതൃകയാകുമെന്ന് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്. ‘ചേര്‍ന്നു വരൂ ഒപ്പം നീങ്ങാം’ എന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന പ്രതിനിധികളെ നേരില്‍ കണ്ട് അഭിപ്രായങ്ങള്‍ തേടുന്നതിന്റെ ഭാഗമായി എരുമേലിയിലെത്തിയതായിരുന്നു സംഘം.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ജമാഅത്ത് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
സംഘത്തില്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സുലൈമാന്‍, സംസ്ഥാന സെക്രട്ടറി ജിജോ ജോസഫ്, സംസ്ഥാന സമിതിയംഗങ്ങളായ ഷിബു ആന്റണി, ബന്നി ജോസഫ്, ജില്ല ജനറല്‍ സെക്രട്ടറി നാസര്‍ റാവുത്തര്‍, ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി. സി. അജികുമാര്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരി കൃഷ്ണന്, ജമാ അത്ത് പ്രസിഡന്റ് പി.എ. ഇര്‍ഷാദ്, വൈസ് പ്രസിഡന്റ് അബ്ദുള്‍ കരീം വെട്ടിയാനിക്കല്‍, എരുമേലി ഇമാം റ്റി.എസ്. അബ്ദുള്‍ കരീം മൗലവി, സെക്രട്ടറി സി.യു. അബ്ദുള്‍ കരീം, ജോയിന്റ് സെക്രട്ടറി നൗഷാദ് കുറുങ്കാട്ടില്‍, ട്രഷറര്‍ കെ.എ അബ്ദുള്‍ സലാം എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: