നിലമ്പൂര്‍: നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു. ജിനു മാത്യു(15), അലീന(13), ജെനി (11), അമല്‍(10), അജയ് (9) എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങുമ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
നിലമ്പൂര്‍ മുടവണ്ണക്കടവിലാണ് ദുരന്തം ഉണ്ടായത്. മൂന്നു പേര് കുന്നത്തുചാല്‍ അത്തിക്കാട് ബിനു-നിസ ദമ്പതികളുടെ മക്കളാണ്. മറ്റ് രണ്ട് പേര് വാകമറ്റം വഴുതക്കാട്ടില്‍ മാത്യു-ഫിലോമിന ദമ്പതികളുടെ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: