എന്‍ജിഒ സംഘ് നിയമസഭാ മാര്‍ച്ച് 23ന്

Saturday 18 February 2017 10:09 pm IST

ആലപ്പുഴ: സംസ്ഥാന സര്‍വ്വീസില്‍ 2014 ഏപ്രില്‍ മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള എന്‍ജിഒ സംഘ് 23ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. ഇതിന്റെ പ്രചരണാര്‍ത്ഥം 20,21 തീയതികളില്‍ വാഹന പ്രചാരണയാത്ര സംഘടിപ്പിക്കും. 20ന് രാവിലെ അരൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര സംസ്ഥാന ജോ. സെക്രട്ടറി എ. പ്രകാശ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് കുട്ടനാട് സിവില്‍ സ്റ്റേഷനില്‍ സമാപിക്കും. 21ന് രാവിലെ കായംകുളത്ത് നിന്ന് ആരംഭിച്ച് തെക്കന്‍ മേഖലകളില്‍ പ്രചാരണം നടത്തി വൈകിട്ട് വണ്ടാനം മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ രാഷ്ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്‍ ക്യാപ്റ്റനായും വൈസ് പ്രസിഡന്റ് പി. ഷിബു വൈസ് ക്യാപ്റ്റനായും ഉള്ള യാത്രയില്‍ കെ. മധു, ഗോപകുമാര്‍ മഥുരാപുരി, എല്‍. ജയ്ദാസ്, സുമേഷ് ആനന്ദ്, കെ.ആര്‍. രമാദേവി, ഷിനില്‍കുമാര്‍, രജീഷ്, മഹില്‍, ജയ്‌മോഹന്‍, മാത്യുരാജ്, ശ്രീജിത്ത്, എന്നിവര്‍ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.