വൈക്കം: വാഹനാപകടത്തില്‍ പരുക്കേറ്റ് റോഡില്‍ കിടന്ന യുവാക്കള്‍ക്ക് രക്ഷയൊരുക്കി പോലീസ്. ഇന്നലെ വൈകുന്നേരം 5.50ന് തോട്ടുവക്കം പൂരക്കുളത്തിനു സമീപമാണ് അപകടം. 3പേരുമായിവന്ന ബൈക്ക് ഹോണ്ട ആക്ടീവയില്‍ ഇടിച്ചായിരുന്നു അപകടം. ടി.വി പുരം സ്വദേശികളായ മിഥുന് (19), അരുണ്‍ (20), ചെമ്മനത്തുകര സ്വദേശി ബിജു (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്.പരുക്കേറ്റു റോഡില്‍കിടന്ന ഇവരെ പട്രോളിംഗിനുപോയ വൈക്കം എസ്ഐ എം. സാഹിലിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് വാഹനത്തില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: