ഹരിപ്പാട്: കുത്തേറ്റ നിലയില്‍ യുവാവിനെ വെള്ളക്കെട്ടില്‍ കണ്ടെത്തി. മുതുകുളം പുതിയവിള സുധിഭവനത്തില് ഓമനക്കുട്ടന് (46) ആണ് വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. അബോധവസ്ഥയിലായ ഇയാളെ നാട്ടുകാര്‍ ഹരിപ്പാട് താലൂക്കാശുപത്രിയിലെത്തിച്ചു. ശ്വാസ കോശത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: