ചെങ്ങന്നൂര്‍: മുളക്കുഴയിലെ കോട്ടയിലും, ചെറിയനാട് കുളിക്കാം പാലത്തുമാണ് ഇന്നലെ തീപ്പിടുത്തമണ്ടായത്. മുളക്കുഴ കോട്ട പൊയ്ക മുക്കിനു സമീപം ഐഷാഭവനില് വിശ്വന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിന്റെ അടിക്കാടിനാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തീപ്പിടിച്ചത്.
വൈകിട്ട് 3.20ന് ചെറിയനാട് കുളിക്കാം പാലം റെയില്‍വേ ക്രോസിനു സമീപം കൃഷ്ണ വിലാസത്തില്‍ അനില്‍കുമാറിന്റെയും വടയത്തറയില് ഭാരതിയമ്മയുടെ ഉടമസ്ഥതയിലുള്ള പാടശേഖരങ്ങളിലെ ഉണക്കപ്പുല്ലിനാണ് തീപ്പിടിച്ചത്. രണ്ടിടത്തും ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്സ് എത്തി അര മണിക്കൂറില്അധികം സമയം പരിശ്രമിച്ചാണ് തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: